മൂവാറ്റുപുഴ: കടാതി വിവേകാനന്ദവിദ്യാലയത്തിലെ മലയാളം അദ്ധ്യാപികയായിരുന്ന രേവതി ടീച്ചറുടെ ആകസ്മിക നിര്യാണത്തെതുടർന്ന് ടീച്ചറുടെ കുടുംബത്തെ സഹായിക്കുന്നതിന് വിദ്യാലയസമിതി സമാഹരിച്ച തുക കൈമാറി. സ്‌കൂൾ അങ്കണത്തിൽ നടന്ന സമ്മേളനത്തിൽ വിദ്യാഭാരതി ക്ഷേത്രീയ സംഘടന കാര്യദർശി എ.സി. ഗോപിനാഥ് ഏഴ്‌ലക്ഷം രൂപയുടെ ചെക്കാണ് അദ്ധ്യാപികയുടെ ഭർത്താവ് ദീപുവിനും മകൾ അദ്വൈതയ്ക്കും കൈമാറിയത്. സഹായനിധി സമർപ്പണ സമ്മേളനം മുനിസിപ്പൽ ചെയർപേഴ്‌സൺ ഉഷ ശശിധരൻ ഉദ്ഘാടനം ചെയ്തു. വിദ്യാലയസമിതി പ്രസിഡന്റ് എൻ. അജിത്ത് കർത്ത അദ്ധ്യക്ഷത വഹിച്ചു. വിദ്യാനികേതൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. എൻ. ഇന്ദുചൂഡൻ, ബിജെപി ജില്ലാ പ്രസിഡന്റ് വി.എൻ. വിജയൻ, ആർഎസ്എസ് ജില്ലാ സമ്പർക്ക പ്രമുഖ് ജിതിൻ രവി, ഭാരതീയ വിദ്യാനികേതൻ മേഖല സംയോജകൻ കെ.ആർ. റെജി, വിദ്യാലയ സമിതി സെക്രട്ടറി കെ.കെ. ദിലീപ്കുമാർ, വിദ്യാലയസമിതി വൈസ് പ്രസിഡന്റ് ഇ.വി. വിഷ്ണു, പ്രധാനാദ്ധ്യാപിക ആർ. അനിത, കൗൺസിലർമാരായ അഡ്വ. പി. പ്രേംചന്ദ്, ബിന്ദു സുരേഷ്, പിടിഎ പ്രസിഡന്റ് എം.കെ. ശ്രീധരൻ, സ്റ്റാഫ് സെക്രട്ടറി രമാഗോപിനാഥ്, സ്‌കൂൾ മാതൃസമിതി പ്രസിഡന്റ് സ്വപ്ന വിക്രമൻ എന്നിവർ സംസാരിച്ചു.
കടാതി വിവേകാനന്ദവിദ്യാലയത്തിലെ മലയാളം അദ്ധ്യാപികയായിരുന്ന രേവതി ടീച്ചറുടെ കുടുംബത്തെ സഹായിക്കുന്നതിന് വിദ്യാലയസമിതി സമാഹരിച്ചഏഴ്‌ലക്ഷം രൂപ സ്‌കൂൾ അങ്കണത്തിൽ നടന്ന സമ്മേളനത്തിൽ വിദ്യാഭാരതി ക്ഷേത്രീയ സംഘടന കാര്യദർശി എ.സി. ഗോപിനാഥ് ഭർത്താവ് ദീപുവിനും മകൾ അദ്വൈതയ്ക്കും കൈമാറുന്നു