കൊച്ചി: കാര്യപ്രാപ്‌തിയില്ലാത്ത മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. എറണാകുളം ടൗൺ ഹാളിൽ യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
. എറണാകുളത്തിന്റെ വളർച്ചയിലുടനീളം കോൺഗ്രസ് നേതാക്കളുടെകൈയൊപ്പുണ്ട്. ആ വികസനത്തുടർച്ചയ്‌ക്കാണ് ടി.ജെ.വിനോദിലൂടെ യു.ഡി.എഫ് വോട്ട് ചോദിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.
വി.ഡി.സതീശൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് കൺവീനർ ബെന്നി ബഹ്‌നാൻ, മുൻ മന്ത്രിമാരായ കെ.വി.തോമസ്, ഷിബു ബേബി ജോൺ, ടി.എച്ച്. മുസ്തഫ, കെ.ബാബു, ഡൊമനിക് പ്രസന്റേഷൻ, എം.പിമാരായ ഹൈബി ഈഡൻ, കൊടിക്കുന്നിൽ സുരേഷ്, തോമസ് ചാഴികാടൻ, എം.എൽ.എമാരായ മോൻസ് ജോസഫ്, അനൂപ് ജേക്കബ്, പി.ടി.തോമസ്, അൻവർ സാദത്ത്, റോജി എം. ജോൺ, എൽദോസ് കുന്നപ്പിള്ളി, നേതാക്കളായ ജോസഫ് വാഴയ്ക്കൻ, കെ.പി.ധനപാലൻ തുടങ്ങിയവർ പ്രസംഗിച്ചു.