കൊച്ചി: മുൻ മുഖ്യമന്ത്രി ഇ.കെ.നായനാരുടെ പത്നി ശാരദ ടീച്ചറിൽ നിന്ന് അനുഗ്രഹം വാങ്ങിയാണ്എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. മനു റോയ് ഇന്നലെ പര്യടനം തുടങ്ങിയത്. രാവിലെ തേവര മാർത്തോമ പള്ളി സന്ദർശിച്ച് ഇടവകാംഗങ്ങളേയും പരിസരവാസികളെയും കണ്ട് വോട്ടഭ്യർത്ഥിച്ചു. അവധി ദിവസമായതിനാൽ പരമാവധി വോട്ടർമാരെ നേരിട്ട് കണ്ട് വോട്ടുറപ്പിക്കുന്നതിലാണ് സ്ഥാനാർത്ഥി ശ്രദ്ധിച്ചത്. എസ്.ആർ.എം റോഡ്, ചേരാനല്ലൂർ പ്രദേശങ്ങളിൽ ഭവന സന്ദർശനം, വിവിധ റസിഡൻസ് അസോസിയേഷനുകളുടെ സ്വീകരണം, കാർഷിക റോഡ് റസിഡൻസ് അസോസിയേഷൻ സംഘടിപ്പിച്ച ഓണാഘോഷ പരിപാടി എന്നിവയിൽ മനു പങ്കെടുത്തു. ഇന്ന് പത്തു മണിക്ക് മനു റോയ് നാമനിർദ്ദേശ പത്രിക സമർപ്പിക്കും.