dileep
ആവണംകോട് സരസ്വതീ ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം സിനിമാതാരം ദിലീപ് ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശേരി: ആവണംകോട് സരസ്വതീ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം സിനിമാതാരം ദിലീപ് ഉദ്ഘാടനം ചെയ്തു. കേരള ക്ഷേത്ര സേവാട്രസ്റ്റ് രക്ഷാധികാരി മൂത്തമന എം.പി. നാരായണൻ അദ്ധ്യക്ഷത വഹിച്ചു. മുൻ മേൽശാന്തി കൂടിയായിരുന്ന നിയുക്ത മാളികപ്പുറം മേൽശാന്തി മാടവന പരമേശ്വരൻ നമ്പൂതിരിയെ ട്രസ്റ്റ് രക്ഷാധികാരി കൂടിയായ ദിലീപ് ആദരിച്ചു.
ഭാഗവതാചാര്യൻ വെൺമണി വിഷ്ണു, വാദ്യകുലപതി ചേരാനല്ലൂർ ശങ്കരൻകുട്ടൻ മാരാർ, ഊരാള കുടുംബമായ മൂത്തമനയിലെ മുതിർന്ന അംഗങ്ങൾ, ധനഞ്ജയൻ ഭട്ടതിരിപ്പാട് എന്നിവരെ ആദരിച്ചു. ട്രസ്റ്റ് സെക്രട്ടറി പി. ശശികുമാർ, ആഘോഷ കമ്മിറ്റി ജനറൽ കൺവീനർ ബിജു കർണൻ, ട്രസ്റ്റ് വൈസ് പ്രസിഡന്റ് കെ.എസ്. ബാലഗോപാൽ, ദേവസ്വം സെക്രട്ടറി വത്സൻ ചമ്പക്കര, കൃഷ്ണൻ നമ്പീശൻ തുടങ്ങിയവർ സംസാരിച്ചു.

ശങ്കരൻകുട്ടൻ മാരാരുടെ തായമ്പകയും ബിജു അന്നമനടയുടെ വീണക്കച്ചേരിയും അരങ്ങേറി.