accident
പുതുവൈപ്പിനിൽ ഇന്നലെയുണ്ടായ വാഹനാപകടം

വൈപ്പിൻ: ബസ് പിക്കപ്പ് വാനിലും പിന്നീട് കാറിലും ഇടിച്ച് വാനിന്റെയും കാറിന്റെയും ഡ്രൈവർമാർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് യാത്രക്കാർക്ക് നിസാര പരിക്കേറ്റു. കാറിന്റെ മുൻഭാഗവും ബസിന്റെ ചില്ലും തകർന്നു. മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ബസ് പിക്കപ്പ് വാനിൽ ഇടിക്കുകയായിരുന്നു. പുതുവൈപ്പ് ബസ്സ് സ്റ്റോപ്പിൽ ഇന്നലെ രാവിലെ 10.30 ഓടെ ആയിരുന്നു അപകടം.