കൊച്ചി : ചമ്പക്കര ഭുവനേശ്വരി ക്ഷേത്രത്തിൽ നവരാത്രി ആഘോഷിക്കും. എല്ലാ ദിവസവും ദേവീമാഹാത്മ്യ പാരായണവും ദേവീഭാഗവതം നവാഹവുമുണ്ടാകും. ശനിയാഴ്ച പൂജവയ്പ്പ്, ഞായറാഴ്ച ദുർഗാഷ്ടമി, തിങ്കളാഴ്ച മഹാനവമി, ചൊവ്വാഴ്ച വിജയദശമി എന്നിവ വിവിധ പരിപാടികളോടെ ആഘോഷിക്കും. മഹാനവമി ദിവസം കലാപാരിപാടികൾ അരങ്ങേറും. വിജയദശമി ദിവസം കുട്ടികളെ എഴുത്തിനിരുത്താനും സൗകര്യം ഒരുക്കുമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.