matha-collge-nss
മനയ്ക്കപ്പടി മാതാ കോളേജിലെ എൻ.എസ്.എസ് വാളന്റിയർമാർ കുട്ടികൾക്ക് പോഷകാഹാര പാക്കറ്റുകൾ വിതരണം ചെയ്യുന്നു.

പറവൂർ : മനയ്ക്കപ്പടി മാതാ കോളേജ് ഓഫ് ടെക്നോളജിയിലെ നാഷണൽ സർവീസ് സ്കീം ടെക്നിക്കൽ സെല്ലിന്റെ നേതൃത്വത്തിൽ കേന്ദ്രസർക്കാരിന്റെ പോഷണ അഭിയാൻ ജൻ ആന്തോളൻ പദ്ധതിയിലൂടെ അമൃതം പൊടി വിതരണം ചെയ്തു. ആലുവ സെറ്റിൽമെന്റ് പരിസരത്തുള്ള പതിനഞ്ചു വീടുകളിൽ അംഗൻവാടി അദ്ധ്യാപിക മേഴ്സിയുടെ സഹകരണത്തോടെ പോഷകാഹാര പാക്കറ്റുകൾ നൽകിയത്. എൻ.എസ്.എസ് വാളന്റിയർമാരായ സനശാന്തൻ, കെ.വി. ഗോപിക, സാവിയോ ടി. സണ്ണി, കെ.ബി ഹീര, കെ.ആർ. അനാഷ് എന്നിവർ പങ്കെടുത്തു.