പറവൂർ : ചക്കുമരശേരി എസ്.എൻ.ഡി.പി ശാഖായോഗത്തിലെ ഡോ. പല്പു സ്മാകര ശ്രീനാരായണ പ്രാർത്ഥനാ കുടുംബയൂണിറ്റിന്റെ 24-ാമത് വാർഷികം യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എൻ.കെ. സജീവ് അദ്ധ്യക്ഷത വഹിച്ചു. യോഗം ഡയറക്ടർ പി.എസ്. ജയരാജ് മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണം യോഗം ഡയറക്ടർ എം.പി. ബിനു നിർവഹിച്ചു. ഷാജി , വി.എൻ. നാഗേഷ്, കെ.സി. ഗിരീഷ്, പ്രതാപൻ, കെ.എ. ഗോപി, പി.പി. തമ്പി തുടങ്ങിയവർ സംസാരിച്ചു. അംഗങ്ങളുടെ കലാപരിപാടികളും നടന്നു.