പറവൂർ : ശ്രീനാരായണ ഗുരുവിന്റെ ജീവിതവും ദർശനങ്ങളും കൃതികളും പഠിക്കുക, പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മാല്യങ്കര എസ്.എൻ.എം കോളേജിൽ പ്രവർത്തിക്കുന്ന ശ്രീനാരായണ പഠന ഗവേഷണകേന്ദ്രം ഈ വർഷത്തെ പ്രവർത്തനോദ്ഘാടനം എഴുത്തുകാരൻ ഷൗക്കത്ത് നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ.സി.എം. ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു. പഠനഗവേഷണ കേന്ദ്രം പ്രസിഡന്റ് ഡോ.ടി.എച്ച്. ജിത, സെക്രട്ടറി രാഗി ശേഖരൻ, അർച്ചന തുടങ്ങിയവർ സംസാരിച്ചു.