ആലുവ: ആലുവ സൗത്ത്എൻ.എസ്.എസ് കരയോഗം 29 -ാം വാർഷികവും വനിതാ - ബാലസമാജങ്ങളുടെ 17 -ാം വാർഷികവും താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് കെ.എസ്.ആർ. പണിക്കർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് രാജശേഖരൻ നായർ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് സെക്രട്ടറി പി.എസ്. വിശ്വംഭരൻ, അഡ്വ. രഘുകുമാർ, പി.കെ. മുകുന്ദൻ, എം.കെ. രമേശ്, നളിനി മുകുന്ദൻ എന്നിവർ സംസാരിച്ചു.