പറവൂർ : സഹായി തൂയിത്തറയുടെ ആറാമത് വാർഷികവും ലോക വയോജനദിനാചരണവും ഇന്ന് രാവിലെ ഒമ്പതരയ്ക്ക് ചെറിയപല്ലംതുരുത്ത് അനുഗ്രഹ ഓഡിറ്റോറിയത്തിൽ നടക്കും. വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ടി.വി. ജോഷി അദ്ധ്യക്ഷത വഹിക്കും. നടി സംയുക്തമേനോൻ മുഖ്യതിഥിയാകും. എ.ഐ. നിഷാദ്, വനജ ലാലു, എം.കെ. രാജേഷ്, ജോയ് പാലാട്ടി തുടങ്ങിയവർ സംസാരിച്ചു.