ആലുവ: എടത്തല എം.ഇ. എസ് കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിൽ നാഷണൽ സർവീസ് സ്കീമിന്റെ സുവർണ ജൂബിലിദിനം ആഘോഷിച്ചു. റാലി സംഘടിപ്പിക്കുകയും കൊമേഴ്‌സ് വകുപ്പ് മേധാവിയും മുൻ പ്രോഗ്രാം ഓഫീസറുമായ പ്രൊഫ. എം. ലഗീഷ്വി സന്ദേശം നൽകി. പ്രിൻസിപ്പൽ ഇൻചാർജ് ബെറ്റ് സി. മാനുവൽ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ടി.എ. ഷിഫ്‌നമോൾ, കെ.എസ്. രഹന എന്നിവർ സംസാരിച്ചു.