mosc
മെഡിക്കൽ കോളേജിൽ സൗജന്യ ഹൃദ്രോഗ നിർണയ ക്യാമ്പ് നടന്നു. മെഡിക്കൽ ഡയറക്ടർ ഡോ.സി.കെ ഈപ്പൻ ഉദ്ഘാടനം ചെയ്യുന്നു

കോലഞ്ചേരി: ലോക ഹൃദയ ദിനാഘോഷത്തോടനുബന്ധിച്ച് എം.ഒ.എസ്.സി മെഡിക്കൽ കോളേജിൽ സൗജന്യ ഹൃദ്രോഗ നിർണയ ക്യാമ്പ് മെഡിക്കൽ ഡയറക്ടർ ഡോ.സി.കെ ഈപ്പൻ ഉദ്ഘാടനം ചെയ്തു.

ഇ.സി.ജി, പ്രമേഹം, കൊളസ്ട്രോൾ ,ടി.എം.ടി, ആൻജിയോ ഗ്രാം ടെസ്റ്റുകളും ഓപ്പറേഷൻ വേണ്ടി വരുന്ന രോഗികൾക്ക് ആശുപത്രി സുവണ്ണ ജൂബിലിയുടെ ഭാഗമായി നടത്തുന്ന 100 സൗജന്യ ഹൃദയ ശസ്ത്രക്രിയ പദ്ധതിയുട‌െ ആനുകൂല്യങ്ങളും ലഭ്യമാക്കിയാണ് ക്യാമ്പ് സമാപിച്ചത്.

കാർഡിയോളജി വിഭാഗം തലവൻ ഡോ.ഈപ്പൻ പുന്നൂസ് ആശുപത്രി ചാപ്ളിയിൻ ഫാ. ജോൺ കുര്യാക്കോസ് എന്നിവർ സംസാരിച്ചു. കാർഡിയോളജി സർജറി വിഭാഗം തലവൻ ഡോ.സജി രാധാകൃഷ്ണൻ ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റുമാരായ ഡോ.വിനു ജോയി, ഡോ. അനീഷ് പി.ജി എന്നിവർ നേതൃത്വം നല്കി.