navarathri-mookambi-
പറവൂർ ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പ് ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ : ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ പത്തുനാളത്തെ നവരാത്രി ആഘോഷം തുടങ്ങി. സംഗീതോത്സവത്തിന്റെ ഭദ്രദീപ പ്രകാശനം പറവൂർ തമ്പുരാൻ പൃഥ്വിരാജ് രാജ നിർവഹിച്ചു. നഗരസഭാ ചെയർമാൻ രമേഷ് ഡി. കുറുപ്പ് ഉദ്ഘാടനം ചെയ്തു. ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് കെ.എസ്. ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. നാരായണൻ നമ്പൂതിരി, പ്രേംകുമാർ രാമപുരം, സേതു, അതിഥി രവി, പാർഥവി വിനോദ്, ആർ.വി. ബാബു, കെ.ജെ. ഷൈൻ, സജി നമ്പിയത്ത് തുടങ്ങിയവർ സംസാരിച്ചു. ഇന്ന് വൈകിട്ട് 5ന് ശാസ്ത്രീയസംഗീതം, 6ന് ഭക്തിഗാനാമൃതം, 7ന് സംഗീതാർച്ചന, 7.30ന് സംഗീതക്കച്ചേരി, 8.15ന് ഭക്തിഗാനമൃതം. അത്താഴപ്പൂജയ്ക്കുശേഷം വിശേഷാൽ കഷായ വിതരണം.