ആലുവ: അദ്ധ്യാപകരെ ആദരിക്കുന്നതിനായി എടത്തല കെഎം.ഇ.എ എൻജിനിയറിംഗ് കോളേജിൽ സംഘടിപ്പിച്ച ഗുരുദക്ഷിണ 2019 അവിസ്മരണീയമായി. ഇതോടനുബന്ധിച്ചു ജില്ലയിലെ വിവിധ സ്കൂളുകളിലെ പ്രധാനാദ്ധ്യാപകരെ ആദരിച്ചു. ഗുരുശിഷ്യബന്ധത്തിന്റെ മൂല്യങ്ങളെക്കുറിച്ച് പുതുതലമുറയ്ക്ക് നൽകുന്ന സന്ദേശമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. കുസാറ്റ് ഫയർ ആൻഡ് സേഫ്റ്റി വിഭാഗം മേധാവി പ്രൊഫ. ജി. മധു മുഖ്യാതിഥിയായിരുന്നു. സെക്രട്ടറി അബ്ദുൽ മജീദ് പറക്കാടൻ അദ്ധ്യക്ഷത വഹിച്ചു. അഖിൽ സാബു, വൈസ് പ്രിൻസിപ്പൽ ഡോ. രേഖാ ലക്ഷ്മണൻ, ഡോ. റീന സെബാസ്റ്റ്യൻ, ഡോ. ബിജേഷ് പോൾ തുടങ്ങിയവർ സംസാരിച്ചു.
ജില്ലയിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി 'ഐഡിയ ഫെസ്റ്റും സംഘടിപ്പിച്ചിരുന്നു. അമൃത വിദ്യാലയം സ്കൂളിലെ വിദ്യാർത്ഥികൾ ഒന്നും തേവക്കൽ വിദ്യോദയ സ്കൂളിലെ വിദ്യാർത്ഥികൾ രണ്ടും കലൂർ മോഡൽ ടെക്നിക്കൽ സ്കൂളിലെ വിദ്യാർത്ഥികൾ മൂന്നും സ്ഥാനത്തെത്തി.