ആലുവ: ശ്രീമൻ നാരായണൻ മിഷൻ 'എന്റെ ഗ്രാമം ഗാന്ധിജിയിലൂടെ' സന്ദേശമുയർത്തി നാളെ
രാവിലെ 10.30ന് മുപ്പത്തടം ഗവ. ഹൈസ്‌കൂളിൽ സംഘടിപ്പിക്കുന്ന ഗാന്ധിജയന്തിദിന സമ്മേളനം
പ്രൊഫ. എം.കെ. സാനു ഉദ്ഘാടനം ചെയ്യും. റിട്ട. ജില്ലാ ജഡ്ജി സുന്ദരം ഗോവിന്ദ് അദ്ധ്യക്ഷത വഹിക്കും. തുടർന്ന് 'അദ്ധ്യാപകരോടും വിദ്യാർത്ഥികളോടും ഗാന്ധിജി പറയുന്നത്' എന്ന വിഷയത്തിൽ പ്രഭാഷണം നടക്കും. സംസ്ഥാനാടിസ്ഥാനത്തിൽ നടത്തിയ ഉപന്യാസമത്സരത്തിന്റെ വിജയികൾക്ക് സമ്മേളനത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്യും. പരിസ്ഥിതി പ്രവർത്തകരായ എൻ. രാമചന്ദ്രൻ, എ.എ. മുഹമ്മദലി എന്നിവരെ ആദരിക്കും. തെരവോരം മുരുകനും എസ്. ആന്റണിയും അനുഗ്രഹ പ്രഭാഷണം നടത്തും. ശ്രീമൻ നാരായണൻ സ്വാഗതം പറയും.