പറവൂർ : പൂയപ്പിള്ളി പണ്ഡിറ്റ് കറുപ്പൻ സാംസ്കാരിക സമിതി സംഘടിപ്പിച്ച ടി.സി. അംബുദാസ് മെമ്മോറിയിൽ ട്രോഫിക്ക് വേണ്ടിയുള്ള മൂന്നാമത് ജലോത്സവത്തിൽ രുധിരമാല ക്ളബ് ജേതാക്കളായി. ഫൈനലിൽ നമ്പൂരിയച്ചൻ വള്ളത്തെയാണ് പരാജയപ്പെടുത്തിയത്. വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് എൻ.ടി. മഹേഷ് അദ്ധ്യക്ഷത വഹിച്ചു. സുഭാഷ് നമ്പ്യാട്ടുപറമ്പിൽ ഫ്ളാഗ് ഓഫ് ചെയ്തു. ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ഐ. നിഷാദ്, ഹിമ ഹരീഷ്, പി.സി. നീലാംമ്പരൻ, പി.ആർ. വിഷ്ണുരാജ്, എം.കെ. നാരായണൻ എൻ.എസ്. പ്രഭാകരൻ തുടങ്ങിയവർ സംസാരിച്ചു. അസി. സിറ്റി പൊലീസ് കമ്മീഷണർ ടി.ആർ. രാജേഷ് ട്രോഫികൾ വിതരണം ചെയ്തു.