ആലുവ: കേരള കർഷകസംഘം എടത്തല വെസ്റ്റ് വില്ലേജ് സമ്മേളനം ഏരിയാ പ്രസിഡന്റ് പി. മോഹനൻ ഉദ്ഘാടനം ചെയ്തു. വില്ലേജ് പ്രസിഡന്റ് എ.എസ്.കെ. സെയ്തുമുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എം. ജൂഡ് റിപ്പോർട്ട് അവതരിപ്പിച്ചു. ഭാരവാഹികളായി എ.എസ്.കെ. സെയ്തുമുഹമ്മദ് (പ്രസിഡന്റ്), സി.എച്ച്. ബഷീർ (സെക്രട്ടറി), കെ.പി. രാജൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.