ആലുവ: കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ നവംബർ 25ന് നടക്കുന്ന പാർലമെന്റ് മാർച്ചിൽ കേരളത്തിൽ നിന്നും 150 പേരെ പങ്കെടുക്കുപ്പിക്കാൻ എം.സി.പി.ഐ (യു) സംസ്ഥാന കൺവെൻഷൻ തീരുമാനിച്ചു. അഖിലേന്ത്യ ജനറൽ സെക്രട്ടറി കുൽദീപ് സിംഗ് ഉദ്ഘാടനം ചെയ്തു. പോളിറ്റ് ബ്യൂറോ അംഗം എൻ. പരമേശ്വരൻ പോറ്റി അദ്ധ്യക്ഷത വഹിച്ചു. പി.ബി അംഗങ്ങളായ എം.വി. റെഡ്ഡി, ഇ.കെ. മുരളി, കെ.കെ. ചന്ദ്രൻ, ഡി.ആർ. പിഷാരടി, കെ.ആർ. സദാനന്ദൻ, ഇടപ്പള്ളി ബഷീർ, കെ.പി. ഗോവിന്ദൻ എന്നിവർ സംസാരിച്ചു.