ആലുവ: നിയുക്ത ശബരിമല മേൽശാന്തി എ.കെ. സുധീർ നമ്പൂതിരിക്ക് ശ്രീ ശബരിമല ധർമ്മശാസ്താ ആലങ്ങാട് യോഗം നാളെ സ്നേഹാദരവ് നൽകും. ആലുവ മണപ്പുറം ശിവക്ഷേത്രത്തിൽ നിന്ന് രാവിലെ എട്ടിന് ആരംഭിക്കുന്ന പരിപാടി ഉച്ചക്ക് 12ന് ആലങ്ങാട് ചെമ്പോല കളരിയിൽ സമാപിക്കും.

കടുങ്ങല്ലൂർ നരസിംഹ ക്ഷേത്രം, മുപ്പത്തടം കാമ്പിള്ളി ക്ഷേത്രം, കുറ്റിപ്പുഴ അമ്മണം ക്ഷേത്രം എന്നിവിടങ്ങളിൽ മേൽശാന്തി ദർശനം നടത്തും. കൊടുവഴങ്ങ എൻ.എസ്.എസ് ഹാളിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ

ശബരിമല മുൻ മേൽശാന്തിമാരായ ദാമോദരൻ പോറ്റി, ശങ്കരൻ നമ്പൂതിരി, അഖില ഭാരത അയ്യപ്പ ധർമ്മപ്രചാര സഭ ദേശീയ പ്രസിഡന്റ്‌ കെ. അയ്യപ്പദാസ്, സമൂഹ പെരിയോൻ രാജപ്പൻ നായർ സ്വാമി, കാമ്പിള്ളി വെളിച്ചപ്പാട് കാമ്പിള്ളി ശങ്കരൻ വേണുഗോപാൽ സ്വാമി, രക്ഷാധികാരി ചെമ്പോല ശ്രീകുമാർ തുടങ്ങിയവർ പങ്കെടുക്കും.