വൈപ്പിൻ: നായരമ്പലം ഹാപ്പി റസിഡന്റ്‌സ് അസോസിയേഷന്റെ ഏഴാം വാർഷികം വാർഡ് മെമ്പർ മേരി ജേക്കബ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സിബി ചാലയ്ക്കൽ അദ്ധ്യക്ഷനായിരുന്നു. സമ്മേളനത്തിൽ സംഗീത നാടക അക്കാഡമിയുടെ ഗുരുപൂജ അവാർഡ് ജേതാവ് ഞാറയ്ക്കൽ ജോർജിനെ ആദരിച്ചു. അഡ്വ. മധുസൂദനൻ, വി. പി. മാത്യു, അംബ്രോസ് കോരമംഗലത്ത്, യേശുദാസ് മനക്കിൽ എന്നിവർ പ്രസംഗിച്ചു. വിദ്യാഭ്യാസ അവാർഡ് വിതരണവും കലാപരിപാടികളും അത്താഴവിരുന്നും സമ്മേളനത്തിന്റെ ഭാഗമായിരുന്നു. ഭാരവാഹികളായി ശോഭന മധുസൂദനൻ (പ്രസിഡന്റ്), സിന്ധു സാബു (സെക്രട്ടറി), ജോബിജ സിബി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.