samvarana-sangamam-
കുഴുപ്പിള്ളിയിൽ നടന്ന സംവരണ സംരക്ഷണ സംഗമം കെ സോമപ്രസാദ് എംപി ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ: സാമുദായിക സംവരണം അട്ടിമറിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ പട്ടികജാതി ക്ഷേമസമിതി വൈപ്പിൻ ഏരിയാ കമ്മിറ്റി കുഴുപ്പിള്ളിയിൽ നടത്തിയ സംവരണ സംരക്ഷണസംഗമം സമിതി സംസ്ഥാന സെക്രട്ടറി കെ. സോമപ്രസാദ് എംപി ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് എൻ.സി. കാർത്തികേയൻ അദ്ധ്യക്ഷനായി.
സംസ്ഥാന വൈസ് പ്രസിഡന്റ് വി.ആർ. ശാലിനി, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ പി.ഒ. സുരേന്ദ്രൻ, എ.എ. പവിത്രൻ, പഞ്ചായത്ത് പ്രസിഡന്റ് രജിത സജീവ്, എൻ.എ. സുകുമാരൻ, എൻ.എ. രാജു തുടങ്ങിയവർ സംസാരിച്ചു.