വൈപ്പിൻ: മാതാപിതാക്കളുടെ ശകാരം ഭയന്ന് വീട് വിട്ട പത്താംക്ലാസ് വിദ്യാർത്ഥി ആരുമറിയാതെ പാർട്ടി ആഫീസിൽ രാത്രി തങ്ങി.കുഴുപ്പിള്ളി പള്ളത്താംകുളങ്ങരയിലാണ് സംഭവം.താൻ ചെയ്തഒരുകാര്യത്തിന് അമ്മയുടെ വഴക്കും അച്ഛന്റെ തല്ലും ഉണ്ടാകുമെന്ന് പേടിച്ചാണ് വിദ്യാർത്ഥിവൈകീട്ട് വീട്ടിൽനിന്ന് മുങ്ങിയത് . പരിഭ്രാന്തരായ വീട്ടുകാരും നാട്ടുകാരും മുനമ്പം മുതൽ ഞാറക്കൽ വരെയുള്ള കടപ്പുറത്തും സമീപ സ്ഥലങ്ങളിലും അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. പിറ്റേ ദിവസം രാവിലെയാണ് പാർട്ടി ഓഫീസിൽ ഉറങ്ങിക്കിടന്ന നിലയിൽ കണ്ടെത്തിയത്. പൊലീസ് സ്റ്റേഷനിൽ എത്തിച്ച് നടപടി ക്രമങ്ങൾ പൂർത്തിയാക്കി വീട്ടുകാർക്കൊപ്പം പറഞ്ഞുവിട്ടു.