വൈപ്പിൻ: മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികം പ്രമാണിച്ച് ഇന്ത്യൻ റെഡ്‌ക്രോസ് സൊസൈറ്റി വൈപ്പിൻ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മാന്ത്രികൻ പ്രൊഫ. ജോൺ ജെ. മാമ്പിള്ളി ഗാന്ധിജിയുടെ തിരഞ്ഞെടുത്ത 150 സന്ദേശങ്ങൾ 150 വിദ്യാർത്ഥികൾക്കായി 150 മിനിറ്റിൽ മാജിക്കിന്റെ അകമ്പടിയോടെ അവതരിപ്പിക്കും. നാളെ രാവിലെ 9.30ന് വൈപ്പിൻ ലേഡി ഓഫ് ഹോപ് സ്‌കൂളിൽ വച്ച് നടത്തുന്ന പരിപാടി ബാലസാഹിത്യകാരൻ സിപ്പി പള്ളിപ്പുറം ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ റെഡ്‌ക്രോസ് സൊസൈറ്റി എറണാകുളം ജില്ലയുടെ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് നടക്കുന്ന പരിപാടിയിൽ പ്രമുഖ സാമൂഹിക സാംസ്‌കാരിക നേതാക്കൾ പങ്കെടുക്കും.