കൊച്ചി: അനെർട്, പൊതുവിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിനത്തിൽ സർക്കാർ, എയിഡഡ് ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി സൗരോർജം നല്ല ഭാവിക്കായി എന്ന വിഷയത്തിൽ പെയിന്റിംഗ് മത്സരം സംഘടിപ്പിക്കുന്നു. രാവിലെ 10 മുതൽ എസ്.ആർ.വി മോഡൽ ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂൾ ഹാളിലാണ് മത്സരം. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കുന്ന വിദ്യാർത്ഥികൾക്ക് 5,000, 3000, 1500 രൂപവീതം കാഷ് അവാർഡും പ്രശസ്തി പത്രവും ലഭിക്കും. പങ്കെടുക്കാനാഗ്രഹിക്കുന്നവർ വിദ്യാലയങ്ങളിലെ പ്രധാന അദ്ധ്യാപകരുടെ സാക്ഷ്യപത്രം, കളർ എന്നിവ സഹിതം എത്തിച്ചേരണം. ഒരു സ്‌കൂളിൽ നിന്ന് പരമാവധി രണ്ട് പേർക്ക് പങ്കെടുക്കാം. സമ്മാനദാനത്തിന്റെ സ്ഥലവും സമയവും പിന്നീട് അറിയ്ക്കുമെന്ന് അനെർട്ട് പ്രോഗ്രാം ഓഫീസർ അറിയിച്ചു.