കൊച്ചി : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള റവന്യു വില്ലേജ് സ്റ്റാഫ് ഓർഗനെെസേഷന്റെ നേതൃത്വത്തിൽ ഇന്ന് സെക്രട്ടേറിയറ്റ് മാർച്ചും ധർണയും നടത്തും. എൽ.ഡി.സി./ വില്ലേജ് അസിസ്റ്റന്റ് തസ്തിക ഏകീകരിക്കുക, പ്രൊമോഷൻ അനുവദിക്കുക , വി.എഫ്.എ തസ്തിക സ്പെഷ്യൽ റൂളിൽ ഉൾപ്പെടുത്തുക, നിർബന്ധപൂർവം ചെയ്യിക്കുന്ന ക്ളെറിക്കൽ ജോലികൾക്ക് നിയമപരിരക്ഷ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരമെന്ന് സംഘടന നേതാക്കളായ ബിജോയ് പി.ജോൺ, രാജേഷ്‌കുമാർ, കെ. രാമചന്ദ്രൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.