crime

മൂവാറ്റുപുഴ: വൃദ്ധ ദമ്പതികളുടെ വീട് കുത്തി തുറന്ന് 35 പവൻ കവർന്നു. വാഴക്കുളം കാവന പീച്ചാപ്പിള്ളിയിൽ ലൂക്കാച്ചന്റ് വീട്ടിലാണ് കഴിഞ്ഞ രാത്രിയിൽ മോഷണം.സി.ആർ.പി.എഫിൽ ഹവീൽദാറായിരുന്ന ലൂക്കാച്ചനും ഭാര്യയുമാണ് വീട്ടിലുണ്ടായിരുന്നത്. ലൂക്കാച്ചന്റെ സഹോദരഭാര്യ ഞായറാഴ്ച രാത്രി സ്വന്തം വീട്ടിലേക്ക് പോയി.

രാവിലെ മേശ കാണാത്തതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് മോഷണം വെളിച്ചത്തുവന്നത്.

വാഴക്കുളം പൊലീസ് അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്ക്വാഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി.