കൊച്ചി: പ്ളാസ്റ്റിക് മലിനീകരണത്തിനെതിരെ ജനങ്ങളിൽ അവബോധം ഉണ്ടാക്കാനായി വോയ്സ് ഒഫ് വേസ്റ്റ് കൊച്ചിയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനത്തിൽ ഇരുചക്ര ബോധവത്ക്കരണ റാലി നടത്തും. ഉച്ചയ്ക്ക് 2ന് ജോൺ ഫെർണാണ്ടസ് എം.എൽ.എ ഉദ്ഘാടനം ചെയ്യും .അസി.പൊലീസ് കമ്മിഷണർ പി.എസ് സുരേഷ് റാലി ഫ്ളാഗ് ഒഫ് ചെയ്യും. കിഡ്നി ഫെഡറേഷൻ ചെയർമാൻ ഫാ. ഡേവിസ് ചിറമേൽ , സിനിമാതാരം സാജൻ പള്ളുരുത്തി , കൗൺസിലർമാരായ തമ്പി സുബ്രഹ്മണ്യം , കെ.കെ.കുഞ്ഞച്ചൻ പങ്കെടുക്കും.വെെകിട്ട് 5.30 ന് ഫോർട്ട് കൊച്ചി വാസ്കോഡഗാമ സ്ക്വയറിൽ റാലി സമാപിക്കും. സമാപന സമ്മേളനം ഹെെബി ഈഡൻ എം.പി.ഉദ്ഘാടനം ചെയ്യും. കെ.ജെ.മാക്സി എം.എൽ.എ. സിനിമാതാരം അജയൻ തുടങ്ങിയവർ പ്രസംഗിക്കും.റോട്ടറി വെെസ്മെൻ ക്ളബ്, സതേൺ നേവൽ കമാന്റ് എന്നിവരുടെ സഹകരണത്തോടെയാണ് റാലി. ഗാന്ധി ജയന്തി ദിനത്തിൽമികച്ച രീതിയിൽ മാലിന്യ സംസ്കരണം നടത്തുന്ന വെസ്റ്റ് കൊച്ചിയിലെ സ്കൂളുകൾക്ക് ചടങ്ങിൽ ക്യാഷ് അവാർഡുകളും സേവനപുരസ്കാരവും നൽകും.