മൂവാറ്റുപുഴ: കഠിന പ്രതിസന്ധികളെ സമർത്ഥമായി അഭിമുഖീകരിക്കാൻ കഴിവുള്ളവരെ സൃഷ്ടിക്കാൻ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങൾ ശ്രമിക്കണമെന്ന് കേന്ദ്ര മാനവശേഷി വിഭവ വകുപ്പ് ഡയറക്ടർ വി. കെ. സിൽജോപറഞ്ഞു. , നിർമ്മല കോളേജിൽ നാക് ധനസഹായത്തോടെ നടക്കുന്ന ദ്വിദിന ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നികുതിദായകരിൽ നിന്നും സമാഹരിച്ച പണം ഉപയോഗപ്പെടുത്താത്ത ഒരു വിദ്യാർത്ഥിപോലും നമ്മുടെ രാജ്യത്തില്ല. അതുകൊണ്ടുതന്നെ സമൂഹത്തോട് വിദ്യാർത്ഥികളെല്ലാം കടപ്പെട്ടവരാണ്. ഗ്രാമീണരായ സാധാരണക്കാരെ ലക്ഷ്യംവെച്ചാണ് കേന്ദ്ര മാനവശേഷി വിഭവ വകുപ്പ് പദ്ധതികൾ തയ്യാറാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോളേജ് മാനേജർ മോൺ. റവ. ഡോ. ചെറിയാൻ കാഞ്ഞിരക്കൊമ്പിൽ അദ്ധ്യക്ഷത വഹിച്ചു. കോതമംഗലം രൂപതാ ഉന്നതവിദ്യാഭ്യാസ സെക്രട്ടറിഡോ. ജോർജ്ജ് താനത്തുപറമ്പിൽ സംസാരിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. ജെയിംസ് മാത്യു സ്വാഗതവും ഐ. ക്യു. എ. സി. കോർഡിനേറ്റർ ഡോ. സോണി കുര്യാക്കോസ് നന്ദിയും പറഞ്ഞു . വൈസ് പ്രിൻസിപ്പൽമാരായ ഡോ. ജെ. ജോർജ്ജി നീറനാൽ, പ്രൊഫ. സജി ജോസഫ് എന്നിവർ സെമിനാറിന് നേതൃത്വം നൽകി.
നിർമ്മല കോളേജിൽ നാക് ധനസഹായത്തോടെ നടക്കുന്ന ദ്വിദിന ദേശീയ സെമിനാർകേന്ദ്ര മാനവശേഷി വിഭവ വകുപ്പ് ഡയറക്ടർ വി. കെ. സിൽജോ ഉദ്ഘാടനം ചെയ്തു