പറവൂർ : സംസ്ഥാന സാക്ഷരതാമിഷന്റെ കീഴിൽ നടത്തുന്ന തുല്യതാപരീക്ഷക്കുള്ള രജിസ്ട്രേഷൻ കാലാവധി ഈമാസം പതിനഞ്ച് വരെ നീട്ടി. പത്താംതരത്തിലും ഹയർ സെക്കൻഡറിയിലും തുടർപഠനം നടത്താൻ കഴിയാതെപോയവർക്ക് വീണ്ടും അവസരം നൽകുന്നതിനാണ് സാക്ഷരതാമിഷൻ തുല്യതാ പരീക്ഷാപദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. പറവൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ളവർ തുടർപഠനത്തിനായി ബ്ലോക്ക് വികസന വിദ്യാകേന്ദ്രത്തിൽ രജിസ്റ്റർ ചെയ്യണം. ഫോൺ: 8943068277.