മൂവാറ്റുപുഴ: പിറവം രാജാധിരാജ സെൻറ് മേരീസ് യാക്കോബായ വലിയപള്ളിയിൽ നടന്ന സംഭവങ്ങളിലുംമെത്രാപ്പോലീത്തമാരെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് മൂവാറ്റുപുഴ മേഖലയിലെ വിവിധ പള്ളികളിൽ പ്രതിഷേധ റാലിയും യോഗവുംനടന്നു. കടാതി സെൻറ് പീറ്റേഴ്‌സ്,സെൻറ് പോൾസ് യാക്കോബായ പള്ളിയിൽ നടന്ന പ്രതിഷേധ റാലിക്ക് വികാരിമാരായ ജോർജ്ജ് മാന്തോട്ടം കോർ എപ്പിസ്‌കോപ്പ, ഫാ ജോബി ഊർപ്പായിൽ, ട്രസ്റ്റിമാരായ പി.പി. സാജു പുതുമനക്കുടിയിൽ, എം.കെ. അബ്രാഹം മൂലംകുഴിയിൽ എന്നിവർ നേതൃത്വം നൽകി. മുടവൂർ സെൻറ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ നടന്ന പ്രതിഷേധ യോഗത്തിൽ വികാരി ഫാ. ബിജു കൊരട്ടിയിൽ, ഫാ. ബിബിൻ ചെറുകുന്നേൽ, ട്രസ്റ്റിമാരായ സാജു പുതുശ്ശേരിയിൽ, അബ്രാഹം വേലമ്മാവുടിയിൽ, സഭാവർക്കിംഗ് കമ്മറ്റിയംഗം കെ.ഒ. ഏലിയാസ്, കമാൻഡർ സി.വി. ബിജു, അഡ്വ. പി.വി ഏലിയാസ് എന്നിവർ സംസാരിച്ചു. മുളവൂർ സെൻറ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിയിൽ നിന്നും ആരംഭിച്ച റാലി പൊന്നിരിക്കപ്പറമ്പ് കവലയിൽ സമാപിച്ചു. വികാരി ഫാ. എൽദോസ് പാറക്കപുത്തൻപുര ഉദ്ഘാടനം ചെയ്തു. ട്രസ്റ്റിമാരായ റോയി പള്ളിച്ചാൻകുടി, ഡേവിഡ് മുളയിരിക്കൽ, കുടുംബയൂണിറ്റ് കൺവീനർ എം.എം. എൽദോസ്, യൂത്ത് അസോസിയഷൻ സെക്രട്ടറി ബേസിൽ ഏലിയാസ്, വനിതാസമാജം സെക്രട്ടറി മേരി ചാക്കോ എന്നിവർ സംസാരിച്ചു. തൃക്കളത്തൂർ സെൻറ് ജോർജ്ജ് യാക്കോബായ സുറിയാനിപള്ളിയിൽ നടന്ന പ്രതിഷേധ റാലിയിൽ വികാരിമാരായ ഫാ. തമ്പി മാറാടി, ഫാ. മൊവിൻ വർഗീസ്, ട്രസ്റ്റി ഇ. ബാബു ഊർപ്പായിൽ എന്നിവർ നേതൃത്വം നൽകി. വീട്ടൂർ സെൻറ് മേരീസ് വികാരി ഫാ. ഐസക്ക് പുന്നാശ്ശേരിയിൽ, ട്രസ്റ്റിമാരായ വി.കെ. സാജു വെള്ളിലായിക്കുടിയിൽ, മാത്യു വി. ദാനിയേൽ വരിക്ലായിൽ എന്നിവർ നേതൃത്വം നൽകി.