തൃക്കാക്കര: ജില്ലാ ആസ്ഥാനമായ കാക്കനാടും സമീപ പ്രദേശങ്ങളിലും ദിവസേന ഹോസ്റ്റലുകൾ പെരുകുമ്പോൾ കൃത്യമായ കണക്കില്ലാതെ തൃക്കാക്കര നഗരസഭ ഇരുട്ടിൽ തപ്പുന്നു.കാക്കനാട് ഇൻഫോപാർക്ക്- വ്യവസായ മേഖല (സെസ്)സ്മാർട്ട് സിറ്റി ഉൾപ്പടെ ഒട്ടേറെ ഐ.ടി അടക്കമുളള സ്ഥാപനങ്ങൾ കാക്കനാട്ടേക്ക് എത്തിയതോടെ സ്ത്രീ -പുരുഷ ഭേ​ദ​മന്യേ താമസസ്ഥലങ്ങൾക്കായി നെട്ടോട്ടമോടുകയാണ്. നഗര സഭയുടെ രേഖകളിൽ പ്രവർത്തിക്കുന്നവയിൽ പകുതിപോലുമില്ലെന്നതാണ് അവസ്തുത. കാക്കനാട്,കുന്നുംപുറം,ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന് സമീപം എന്നിങ്ങനെ പട്ടിക ജാതി വനിതാ ഹോസ്റ്റൽ ഉൾപ്പടെ രണ്ട് ഹോസ്റ്റലുകളാണ് സർക്കാരിന്റെതായുളളത്.പുരുഷന്മാർക്കാണെകിൽ സ്വകാര്യ ഹോസ്റ്റലുകൾ മാത്രമേ ആശ്രയമുള്ളൂ. പല ഹോസ്റ്റലുകളെക്കുറിച്ചും നഗരസഭ ഇതു സംബന്ധിച്ചു യാതൊരു വിവരവും ഇല്ല.ഇതു കണ്ടുപിടിക്കാനും നഗര സഭക്ക് വേണ്ട സംവിധാനങ്ങളും ഇല്ല എന്നതാണ് വസ്തുത.എന്നാൽ ഇതു മതിയായ ഇവാ ഫുഡ്‌ ആൻഡ്‌ സേഫ്റ്റി നടത്തേണ്ട പോരിശോധന പോലും നടത്താൻ ഇവർക്ക് കഴിയുന്നില്ല.ഇതു മൂലം മത്സ്യ -മാംസങ്ങൾ ആഴച്ചകളോളം ഫ്രീസറിൽ വച്ചാണ് ഇവർക്ക് കൊടുക്കുന്നത് .

#കടുത്ത സാമ്പത്തിക ചൂഷണം

ഒരാൾ വീതം 3500 രൂപ മുതൽ 6500 രൂപാവരെയാണ് ചാർജ് ,ചില സ്ഥലങ്ങളിൽ കുടുസ്സ് മുറികളിൽ അഞ്ചും,അറും പേരെയാണ് താമസിപ്പിക്കുന്നത് . ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും ഐ.ടി സ്ഥാപനങ്ങളിലും മറ്റും ജോലി ചേയ്യുന്നവരേയാണു സമീപവാസികളിൽ ചിലർ വനിതാ ഹോസ്റ്റൽ ,ഹോം സ്റ്റേ എന്നീ പേരുകളിൽ ചൂ ഷണം ചെയ്യുന്നത്. ഐ.ടി മേഖലയിൽ ജോലിയുള്ളവരെയാണ് ഇത്തരക്കാർ അമിതമായി ചൂഷണം ചെയ്യുന്നത്.കൂടാതെ തൃക്കാക്കര മേഖലകളിൽ നിയമത്തെ കാറ്റിൽ പറത്തിക്കോണ്ട് വിവിധ സ്വകാര്യ ഹോസ്റ്റലുകൾ നിരവതിയാണ് .ചിലർ രണ്ടു നില വീട് വാടകയ്ക്ക് എടുത്തു ഹോസ്റ്റൽ എന്ന പേരിൽ ആളുകളെ കുത്തിനിറയ്ക്കുന്ന അവസ്ഥ കാക്കനാടുണ്ട് . സ്ത്രീകളുടെ മതിയായ സുരക്ഷ ഇവർ വകവെക്കുന്നില്ല.

#ഇൻഫോപാർക്ക് പരിസരം ഹോസ്റ്റലുകളുടെ കേന്ദ്രം

ഇൻഫോപാർക്കിലുള്ളവരെ ലക്ഷ്യമിട്ട് കാക്കനാട് ജംഗ്ഷനിൽ നിരവധി ഹോസ്റ്റലുകൾ പ്രവർത്തിക്കുന്നുണ്ട്.നഗര സഭ പ്രദേശങ്ങളായ ഇടച്ചിറ,തെങ്ങോട്,വികസവാണി,അത്താണി,നിലംപതിഞ്ഞി മുഗൾ,മാവേലിപുരം,പാട്ടുപുര നഗർ,സുരഭി നഗർ,പ്രിൻസ് നഗർ,സിവിൽ ലൈൻ നഗർ പാലച്ചുവട്,പടമുകൾ പാലച്ചുവട് ,ടിവി സെന്റർ,കൊല്ലംകുടിമുഗൾ തുടങ്ങിയ പ്രദേശങ്ങളിൽ ഹോസ്റ്റലുകൾ പ്രവർത്തിക്കുന്നുണ്ട്.