shop
പുന്നേക്കാട് കവലയിൽ കടകൾ പൊളിച്ച് നീക്കുന്നു

കോതമംഗലം: പുന്നേക്കാട് കവലയിലെ കടമുറികൾ പൊതുമരാമത്ത് വകുപ്പ് പൊളിച്ച് നീക്കി.വ്യാപക പ്രതി​ഷേധം.പതിനാറ് വ്യാപാര സ്ഥാപനങ്ങളാണ് പൊളിച്ച് മാറ്റപ്പെട്ടത് .അമ്പത് വർഷമായി കൈവശമി​രുന്ന മുറുക്കാൻ കട മുതൽ പലചരക്ക് കടവരെ പൊളിച്ചവയിൽ പെടും. പത്ത് ലക്ഷം രൂപ വരെ ബാങ്ക് ലോൺ ഉള്ളവരുടെ കടകളും നീക്കം ചെയ്തവയിൽ പെടുന്നു. പ്രതി​ഷേധി​ച്ച കടയുടമകളെ അറസ്റ്റ് ചെയ്ത് മാറ്റി ജെ. സി. ബി ഉപയോഗിച്ച് പൊളിച്ചുമാറ്റുകയായിരുന്നു.കടയിൽ നിന്നും പലചരക്ക് ഉൾപ്പെടെ സാധനങ്ങൾ വാങ്ങിയതിന് മൂന്ന് ലക്ഷം വരെകിട്ടാൻഉള്ളവരും ഉണ്ട്. റോഡ് വീതി കൂട്ടുന്നതിന്റെ പേരിൽ മുമ്പ് മൂന്ന് മീറ്റർ വിട്ടു കൊടുത്തവരുടെസ്ഥലം തന്നെയാണ് വീണ്ടും പൊളിച്ച് മാറ്റിയത്. ഒരു മേശ പോലും ഇടാൻ കഴിയാത്ത അവസ്ഥയിലായി ചിലമുറികൾ .ഈ സ്ഥാപനങ്ങളിൽ നിന്നും കിട്ടിയിരുന്ന വരുമാനമായിരുന്നു ഇവരുടെ ജീവിതമാർഗം. പട്ടയം ഇല്ല എന്ന പേരിലാണ് കുടിയൊഴിപ്പിക്കുന്നത്. വികസനത്തിന് തങ്ങൾ എതിരല്ല .എന്നാൽഉപജീവനമാർഗത്തിനുള്ള സ്ഥലം നില നിർത്തണമെന്ന ആവശ്യവും പരി​ഗണി​ച്ചി​ല്ലെന്ന് ഉടമകൾ പറഞ്ഞു.പൊലീസ് ഇടപെട്ടതി​നാൽ സംഘർഷാവസ്ഥ ഒഴി​വായി​.