അങ്കമാലി : കേരള ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർവൈസേഴ്‌സ് അസോസിയേഷൻ എറണാകുളം ജില്ലാ സമ്മേളനം ഒക്ടോബർ 3ന് നടക്കും. മഞ്ഞപ്ര സെന്റ് ജോർജ് യാക്കോബായ പള്ളി പാരീഷ് ഹാളിൽ രാവിലെ 10.45 ന് നടക്കുന്ന പൊതുസമ്മേളനം റോജി എം ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സി.ടി. ലാൻസൻ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന പ്രസിഡന്റ് എൻ.കെ. ശശിധരൻ മുഖ്യപ്രഭാഷണം നടത്തും. ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന പൊതുസമ്മേളനം കേരള ഇലട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർവൈസേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എൻ.കെ. ശശിധരൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് സി.ടി. ലാൻസൻ അദ്ധ്യക്ഷത വഹിക്കും .