ആലുവ: വൈ.എം.സി.എ ജില്ലയിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി 2, 12 തീയതികളിലായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കും. നാളെ രാവിലെ 9 മുതൽ ആലുവ സെന്റ് മേരീസ് സ്‌കൂളിൽ കളറിംഗ്, പെയിന്റിംഗ്, പെൻസിൽ ഡ്രോയിംഗ് , പ്രസംഗം എന്നീ മത്സരങ്ങൾ നടക്കും. തോട്ടുമുഖം വൈ.എം.സി.എ. ക്യാമ്പ് സെന്ററിൽ 12ന് രാവിലെ 9 മുതൽ ദേശീയഗാനം, ദേശഭക്തിഗാനം എന്നിവയിൽ സ്‌കൂൾ ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള മത്സരങ്ങളും നടക്കും. പങ്കെടുക്കേണ്ട വിദ്യാർത്ഥികൾക്ക് സ്‌പോട്ട് രജിസ്‌ട്രേഷനുള്ള സൗകര്യവും ഉണ്ടായിരിക്കും. എൽ.കെ.ജി. മുതൽ പ്ലസ് ടു വരെയുള്ള എല്ലാ സിലബസിലുംപെട്ട വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം.
12ന് രാവിലെ 11.30ന് ആലുവ വൈ.എം.സി.എ ക്യാമ്പ് സെന്ററിൽ നടക്കുന്ന പൊതുസമ്മേളനം വൈ.എം.സി.എ. നാഷണൽ പ്രസിഡന്റ് ജസ്റ്റിസ് ജെ. ബെഞ്ചമിൻ കോശി ഉദ്ഘാടനം ചെയ്യും. ജില്ലാ പൊലീസ് ചീഫ് കെ. കാർത്തിക് മുഖ്യാതിഥിയായിരിക്കും.