കൊച്ചി : 'റിലാക്സ് തൃപ്പൂണിത്തുറ ' മ്യൂസിക്ക് ബാൻഡ് നാളെ (ബുധൻ) വൈകിട്ട് 5 ന് തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തിൽ ശോഭന രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ബിജു പ്രസിഡന്റും , കാശി ഗണേഷ് സെക്രട്ടറിയും, ടിബോ ട്രഷററും ആയ മ്യൂസിക്ക് ബാൻഡ് ഉദ്ഘാടന ചടങ്ങിൽ തൃപ്പൂണിത്തുറ മുൻസിപ്പൽ ചെയർപേഴ്സൺ ചന്ദ്രികാ ദേവി അദ്ധ്യക്ഷത വഹിക്കും. സംവിധായകൻ അബ്രിഡ് ഷൈൻ, നടൻ മണികണ്ഠൻ എന്നിവർ പങ്കെടുക്കും. തുടർന്ന് ഗാനമേള, എം.എസ് വിശ്വനാഥിന്റെ വയലിൻ സോളോ, ജീവൻ ദാസിന്റെ സാക്സഫോൺ പ്രകടനം തുടങ്ങിയവർ അരങ്ങേറും.