കൊച്ചി: എറണാകുളം ആലിൻചുവടിലുള്ള നീതി സ്‌റ്റോർ കുത്തിത്തുറന്ന് മോഷണം നടത്തിയ ബീഹാർ സ്വദേശി അഫ്സൽ ആലത്തിനെ (21) പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്‌തു. ഇയാൾക്കൊപ്പമുണ്ടായിരുന്ന മൂന്നു പേരെ പിടികൂടാനായില്ല. സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. കാറിലെത്തിയായിരുന്നു മോഷണം. സി.ഐ. ടി. രാജപ്പന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.