vettoor
വീട്ടൂര്‍ എബനേസര്‍ ഹയര്‍ സെക്കന്ററിസ്‌കൂള്‍ എന്‍എസ്എസ് വോളന്റിയര്‍മാര്‍ വീട്ടൂര്‍ ലക്ഷം വീട് കോളനിയില്‍ മരച്ചീനി കൃഷി ചെയ്യുന്നു..

മൂവാറ്റുപുഴ: വീട്ടൂർ ലക്ഷം വീട് കോളനിയിലെ ഹരിത ഗ്രാമത്തിൽ അക്ഷരദീപവുമായി നാഷണൽ സർവ്വീസ് സ്‌കീം വാളണ്ടിയർമാർ . വീട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ്. യൂണിറ്റ് സ്വരൂപിച്ച പുസ്തകങ്ങൾ കോളനിയിലെ പഞ്ചായത്ത് ഹാളിൽ പ്രദർശിപ്പിച്ചാണ് അക്ഷരദീപത്തിന് തുടക്കമിട്ടത്. അമ്പതോളം വാളന്റിയർമാർ ചേർന്ന്മരച്ചീനി കൃഷി ചെയ്തു. പ്രോഗ്രാം കോഓർഡിനേറ്റർ എം.ജി. ലക്ഷ്മീദേവി, ലീഡർമാരായ കെ.എസ്. ഗോപിക, കരുൺ ചന്ദ് എന്നിവർ നേതൃത്വം നൽകി.