കൊച്ചി: വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള സ്റ്റേറ്റ് ചുമട് തൊഴിലാളി ഫെഡറേഷന്റെ(എ.ഐ.ടി.യു.സി ) എറണാകുളത്ത് നടത്തിയ സത്യാഗ്രഹ സമരം ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കെ.എസ് ഇന്ദുശേഖരൻ നായർ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് നടപ്പാക്കിയ നോക്കുകൂലി ഉത്തരവിന്റെ മറവിൽ തൊഴിലാളികളുടെ അർഹമായ ജോലിയും വേതനവും നിഷേധിക്കുന്ന നീതികേട് അംഗീകരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. സംഘാടക സമിതി ചെയർമാൻ എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി കെ.എൻ ഗോപി അദ്ധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് വാഴൂർ സോമൻ, ഫെഡറേഷൻ വൈസ് പ്രസിഡന്റ് സി.വി ശശി, സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ടി.സി സൻജിത്ത്, നേതാക്കളായ കെ.എ നവാസ്, കെ.സലിംകുമാർ, എം.ആർ ഭൂപേഷ്, പി.കെ സന്തോഷ്‌കുമാർ, എൻ.ജി ശേഖരൻ, എ.പി പ്രകാശൻ, ഷാജി ഇടപ്പള്ളി എന്നിവർ പ്രസംഗിച്ചു. സമാപന സമ്മേളനം എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് പി.രാജു ഉദ്ഘാടനം ചെയ്തു.