youthment
എസ്.എൻ.ഡി.പി.യൂത്ത്മൂവ്മെന്റ് ഉദയംപേരൂർ മേഖല കമ്മറ്റി നടത്തിയ വിജ്ഞാനോത്സവം കണയന്നൂർ യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് സുധീർകുമാർ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: എസ്.എൻ.ഡി.പി യൂത്ത്മൂവ്മെന്റ് ഉദയംപേരൂർ മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ പഠനക്ലാസും, അനുമോദനവും നടന്നു. യൂത്ത്മൂവ്മെന്റ് കണയന്നൂർ യൂണിയൻ പ്രസിഡന്റ് സുധീർകുമാർ ചോറ്റാനിക്കര ഉദ്ഘാടനം ചെയ്ത ചടങ്ങിൽ യൂത്ത്മൂവ്മെന്റ് ഉദയംപേരൂർ മേഖല ചെയർമാൻ ബാരിഷ് വിശ്വനാഥ് അദ്ധ്യക്ഷത വഹിച്ചു.

യൂത്ത്മൂവ്മെന്റ് കണയന്നൂർ യൂണിയൻ സെക്രട്ടറി ഉണ്ണി കാക്കനാട് സംഘടന സന്ദേശം നൽകി.യോഗത്തിൽ എസ്.എൻ.ഡി.പി യോഗം 1084 ഉദയംപേരൂർ ശാഖാ വൈസ് പ്രസിഡന്റ് ജി.എസ്.അശോകൻ, പൂത്തോട്ട ശാഖാ പ്രസിഡന്റ് എ.ആർ.അജിമോൻ, തെക്കൻ പറവൂർ ശാഖാ പ്രസിഡന്റ് പി.വി.സജീവ്, നോബിൾ ദാസ്, രാജേഷ് കണ്ണോത്ത്, എ.ബി.അനീഷ്. വിഷ്ണു രമേശൻ ,രാഹുൽ വി.ആർ, ഷിബിൻ പവിത്രൻ തുടങ്ങിയവർ സംസാരിച്ചു.

ജൂനിയർ ചേമ്പർ ഒഫ് കൊമേഴ്സ് ബഹുമതി ലഭിച്ച അനീഷ് മോഹൻ, തെക്കൻ പറവൂരിൽ അന്ധ ദമ്പതികൾക്ക് വീടും സ്ഥലവും നൽകിയ വർഗീസ് കളരിക്കൽ, അംഗവൈകല്യം സംഭവിച്ചവർക്ക് സഹായ ഉപകരണങ്ങൾ നൽകിയ പൂത്തോട്ടയിലെ എം.കെ.രാഘവൻ വക്കീൽ സ്മാരക ശ്രീ നാരായണ മൈക്രോ ഫിനാൻസ് തുടങ്ങിയവരെ ചടങ്ങിൽ അനുമോദിച്ചു. അനീഷ് മോഹൻ നയിച്ച പഠനക്ലാസും നടന്നു.