കൊച്ചി: കാശ്മീർ വിഷയം ഉഭയകക്ഷി ചർച്ചകളിലൂടെ പരിഹരിക്കാൻ ശ്രമിക്കണമെന്നും വിഷയം ഐക്യരാഷ്ട്ര സഭയുടെ പരിഗണനയ്ക്ക് വിടുവാനുള്ള ശ്രമം ഉണ്ടാകരുതെന്നും ഇന്ത്യൻ സൊസൈറ്റി ഫോർ കൾച്ചറൽ കോ ഓപ്പറേഷൻ ആൻഡ് ഫ്രണ്ട് ഷിപ്പ് (ഇസ്‌കഫ്) ദേശീയ നിർവാഹക സമിതി യോഗം അഭിപ്രായപ്പെട്ടു. പ്രസീഡിയം ചെയർമാൻ ഭാനുദേവ് ദത്ത അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബിജയ് കുമാർ പട്ഹാരി, ഡെപ്യൂട്ടി ജനറൽ സെക്രട്ടറി അഡ്വ കെ.നാരായണൻ, കെ.സുബ്ബരാജ് , അഡ്വ. എസ് രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. ദേശീയ നിർവാഹക സമിതി യോഗതോടനുബന്ധിച്ച് 'ജനാധിപത്യ ഇന്ത്യ നേരിടുന്ന ഫാസിസ്റ്റ് വെല്ലുവിളികൾ' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. മുൻമന്ത്രി മുല്ലക്കര രത്‌നാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആലുവ വൈ എം സി എ ഹാളിൽ നടന്ന സെമിനാറിൽ സ്വാഗതസംഘം രക്ഷാധികാരി കെ.കെ അഷ്‌റഫ് അദ്ധ്യക്ഷത വഹിച്ചു. അൻവർ സാദത്ത് എം.എൽ.എ, ഇസ്‌കഫ് ദേശീയ ചെയർമാൻ ഭാനുദേബ് ദത്ത, ദേശീയ എക്‌സിക്യൂട്ടീവ് അംഗം ഷാജി ഇടപ്പള്ളി, സ്വാഗതസംഘം ജനറൽ കൺവീനർ എ.പി ഷാജി, രക്ഷാധികാരി എ.ഷംസുദീൻ, ഇസ്‌കഫ് ജില്ലാ പ്രസിഡന്റ് അഡ്വ ബി.ആർ മുരളീധരൻ എന്നിവർ സംബന്ധിച്ചു.