കൊച്ചി: ഒഡീഷയിൽ നിന്ന് കഞ്ചാവ് എറണാകുളത്തെത്തിച്ച് വിറ്റയാൾ എക്‌സൈസ് പിടിയിൽ. ഒഡീഷ ഗജപതി സ്വദേശി രാജ്‌മോഹൻ ഗോമൻഗോ(27)യെയാണ് ബൈപ്പാസ് റോഡിൽ ചക്കരപറമ്പിന് സമീപത്ത് നിന്ന് നാല് കിലോ കഞ്ചാവുമായി എക്‌സൈസ് പിടികൂടിയത്. 1500 രൂപ നിരക്കിൽ വാങ്ങിക്കുന്ന കഞ്ചാവ് എറണാകുളത്തെത്തിച്ച് കിലോയ്ക്ക് 10000 രൂപ നിരക്കിൽ വിൽക്കുകയായിരുന്നു.
അഞ്ച് തവണ കേരളത്തിലേക്ക് കഞ്ചാവ് കടത്തിയിട്ടുണ്ട്.
എറണാകുളം എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ടി.ജി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ അനിൽകുമാർ, ഷാജി മാത്തച്ചൻ, പ്രിവന്റീവ് ഓഫീസർ ഹാരിസ്, സാബു കുര്യാക്കോസ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ ടിബിൻമോൻ, ജയിസ്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ജിജിമോൾ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.