ഇടവെട്ടി: പഞ്ചായത്തിൽ നിന്ന് തൊഴിൽരഹിത വേതനം കൈപ്പറ്റുന്നവർ മൂന്ന്, നാല് തീയതികളിൽ എംപ്ലോയ്‌മെന്റ് രജിസ്‌ടേഷൻ കാർഡ്, എസ്.എസ്.എൽ.സി ബുക്ക്, ടി.സി, ബാങ്ക് പാസ്ബുക്കിന്റെ കോപ്പി, റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവ സഹിതം വേരിഫിക്കേഷന് വേണ്ടി പഞ്ചായത്ത് ഓഫീസിൽ നേരിട്ട് ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.