തൊടുപുഴ : 'മാലിന്യത്തിൽ നിന്നും സ്വാതന്ത്ര്യം" രണ്ടാംഘട്ടത്തിന്റെ ഭാഗമായ ഹരിത നിയമസാക്ഷരതാ ബ്ലോക്ക് തല പരിശീലനം ഇന്ന് മുതൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും. തദ്ദേശ സ്വയംഭരണ സ്ഥാപന ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും പൊതുജനങ്ങൾക്കും നിയമങ്ങളെക്കുറിച്ചും ചട്ടങ്ങളെക്കുറിച്ചും അവബോധം നൽകുന്നതിനായി കിലയും ഹരിത കേരള മിഷനും സംയുക്തമായാണ് പരിശീലന പരിപാടി നടത്തുന്നത്.