ഇടുക്കി: വൈദ്യുതി മേഖലയിൽ പണിയെടുക്കുന്നവരുടെ സുരക്ഷ ഉറപ്പുവരുത്തി എങ്ങനെ ജോലികൾ ചെയ്യാം, വൈദ്യുതി ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾക്കാവശ്യമായ മുൻകരുതലുകൾ തുടങ്ങിയവ സംബന്ധിച്ച് കട്ടപ്പന കെ.എസ്.ഇ.ബി കട്ടപ്പന ഇലക്ട്രിക്കൽ സെക്ഷന്റെ നേതൃത്വത്തിൽ വൈദ്യുതി സുരക്ഷ ബോധവത്കരണ ക്ലാസ് നടത്തി. കട്ടപ്പന നഗരസഭാ ഹാളിൽ നഗരസഭ ചെയർമാൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. കെ.എസ്.ഇ.ബി ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ പി.എ. സോജൻ അദ്ധ്യക്ഷത വഹിച്ചു. മൂലമറ്റം ഡെപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ എസ്. ശ്രീജ, തൊടുപുഴ ഇലക്ട്രിക്കൽ സർക്കിൾ ചീഫ് സേഫ്ടി ഓഫീസർ സാജമ്മ ജെ, വി. വിനോദ്കുമാർ, സജിമോൻ കെ.ജെ എന്നിവർ ക്ലാസ് നയിച്ചു. കട്ടപ്പന എ.ഇ അനുതോമസ് സ്വാഗതവും സബ് എന്‍ജിനീയർ പ്രദീപ് സി. ശ്രീധരൻ നന്ദിയും പറഞ്ഞു.