ഇടുക്കി: വനിതാ ശിശു വികസന വകുപ്പ് വിധവകളുടെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള ധനസഹായത്തിനുള്ള പടവുകൾപദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സംസ്ഥാന സർക്കാർ അംഗീകരിച്ചിട്ടുള്ള സർക്കാർ, സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ പ്രൊഫഷണൽ കോഴ്‌സുകൾക്ക് പഠിക്കുന്ന (എം.ബി.ബി.എസ്, എഞ്ചിനീയറിംഗ്, ബി.ഡി.എസ്, ബി.എച്ച്.എം.എസ്, ബി.എ.എം.സ് ) വിധവകളുടെ മക്കളുടെ ട്യൂഷൻ ഫീസും ഹോസ്റ്റലിൽ താമസിക്കുന്നവരാണെങ്കിൽ സ്ഥാപനം നിശ്ചയിട്ടുള്ള മെസ്സ് ഫീസും നൽകും. കുടുംബത്തിന്റെ വാർഷിക വരുമാനം മൂന്ന് ലക്ഷം രൂപയിൽ കവിയാൻ പാടില്ല. അപേക്ഷയും അനുബന്ധ വിവരങ്ങളും അടുത്തുള്ള അങ്കണവാടികളിലും ശിശു വികസന പദ്ധതി ആഫീസിലും ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്തംബർ 25. വിവരങ്ങൾക്ക് ഫോൺ 04862 221868.