fff
പ്രൊഫ.കെ ഐ ആന്റണി നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുന്നു

തൊടുപുഴ: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് അടിയന്തരമായി തുറന്നു കൊടുക്കാൻ സർക്കാർ തയ്യാറാകണമെന്ന് കേരള യൂത്ത് ഫ്രണ്ട് (എം) തൊടുപുഴ നിയോജകമണ്ഡലം നേതൃ സമ്മേളനം ആവശ്യപ്പെട്ടു. അടിയന്തര നടപടി ഉണ്ടാകാത്തപക്ഷം ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം കൊടുക്കാൻ കേരള യൂത്ത് ഫ്രണ്ട് മുന്നോട്ടുവരുമെന്ന് നേതൃസമ്മേളനം മുന്നറിയിപ്പ് നൽകി. പാർട്ടി ഉന്നതാധികാര സമിതി അംഗം പ്രൊഫ. കെ.ഐ. ആന്റണി നേതൃസമ്മേളനം ഉദ്ഘാടനം ചെയ്തു. ജയകൃഷ്ണൻ പുതിയേടത്ത് അദ്ധ്യക്ഷനായിരുന്നു. പാർട്ടി നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ മുഖ്യപ്രഭാഷണം നടത്തി. കേരള കോൺഗ്രസ് (എം) സ്റ്റിയറിംഗ് കമ്മിറ്റി അംഗം അഗസ്റ്റിൻ വട്ടക്കുന്നേൽ, കർഷക യൂണിയൻ (എം) സംസ്ഥാന പ്രസിഡന്റ് റെജി കുന്നംകോട്ട്, അഡ്വ. മധു നമ്പൂതിരി, മാത്യു വാരികാട്ട്, സാംസൻ ആക്കക്കാട്ട്, അപ്പച്ചൻ ഓലിക്കരോട്ട്, അഡ്വ. എ.ജെ. ജോൺസൺ, അംബിക ഗോപാലകൃഷ്ണൻ, ജെഫിൻ അഗസ്റ്റിൻ, ലാൽ അഗസ്റ്റിൻ, റിജോ ഇടമനപറമ്പിൽ എന്നിവർ പ്രസംഗിച്ചു. യൂത്ത് ഫ്രണ്ട് (എം) തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റിയെ നേതൃസമ്മേളനത്തിൽ തിരഞ്ഞെടുത്തു. ജൂണീഷ് കള്ളിക്കാട് (പ്രസിഡന്റ്), റെജി കെ.പി കുമാരമംഗലം, സിജോ തറപ്പിൽ കരിങ്കുന്നം (വൈസ് പ്രസിഡന്റുമാർ), കെവിൻ ജോർജ് അറക്കൽ ഉടുമ്പന്നൂർ, ജോസുകുട്ടി തങ്കച്ചൻ പടിയാനിക്കൽ, ജോമി കുന്നപ്പിള്ളിൽ (ജനറൽ സെക്രട്ടറിമാർ) വിജയ് ടി ചേലാകണ്ടം (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.