കുമളി: ഗ്രീദുർഗ ഗണപതി ഭദ്രകാളിക്ഷേത്രത്തിൽ വിനായക ചതുർത്ഥി മഹോത്സസവത്തോടനുബന്ധിച്ച് ഇന്ന് വിശേഷാൽ പൂജകൾ നടക്കും. തന്ത്രി കണ്ഠര് രാജീവരുടെ മുഖ്യ കാർമ്മികത്വത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം, ഗജപൂജ, ആനയൂട്ട്, വിശേഷാൽ പൂജകൾ എന്നിവ നടക്കുമെന്ന് ദേവസ്വം ട്രസ്റ്റ് പ്രസിഡന്റ് പി. രവീന്ദ്രൻ നായർ, സെക്രട്ടറി ഇ.എൻ. കേശവൻ എന്നിവർ അറിയിച്ചു.