vegitable
കാന്തല്ലൂർ മേഖലയിൽ നിന്നും ഹോർട്ടികോർപ്പിനു വേണ്ടി പച്ചക്കറി കയറ്റുന്നു.

മറയൂർ: ഓണവിപണികളിൽ എത്തിക്കാൻ കാന്തല്ലൂർ മലനിരകളിൽ നിന്ന് ഹോർട്ടികോർപ്പ് ശീതകാല പച്ചക്കറി സംഭരിച്ചു തുടങ്ങി. എന്നാൽ ഓണമടുത്തിട്ടും കർഷകന് ന്യായവില ലഭിക്കുന്നില്ല. വി.എഫ്.പി.സി.കെ ലേല വിപണി മുഖാന്തിരം 45 കിലോ വീതമുള്ള 40 ചാക്ക് കാബേജും 20 ചാക്ക് ഉരുളക്കിഴങ്ങും ഒരു ചാക്ക് സെലക്ഷൻ ബീൻസുമാണ് കയറ്റി അയച്ചത്. കാന്തല്ലൂർ ശീതക്കാല പച്ചക്കറി വിപണന സംഘത്തിന്റെ നേതൃത്വത്തിൽ 40 ചാക്ക് ഉരുളകിഴങ്ങും 20 ചാക്ക് കാബേജുമാണ് തൃശൂർ, എറണാകുളം മേഖലകളിലേക്ക് കയറ്റി അയച്ചത്. കാബേജിന് ഒമ്പത് രൂപയും ഉരുളകിഴങ്ങിന് 21 രൂപയും ബീൻസിന് 41 രൂപയുമാണ് കർഷകന് വിലയായി ലഭിച്ചത്. എന്നാൽ കഴിഞ്ഞ ആഴ്ച കാബേജിന് 14 രൂപയും ഉരുളക്കിഴങ്ങിന് 24 രൂപയുമാണ് വില ഉണ്ടായിരുന്നത്. ഓണമടുത്തിട്ടും വില ഉയരാത്തതിൽ കർഷകർ നിരാശയിലാണ്. കനത്ത വേനലിനെയും കാലവസ്ഥ വ്യതിയാനത്തെയും വന്യജീവി ആക്രമണത്തെയും പ്രതിരോധിച്ചാണ് കർഷകർ വിളവെടുപ്പ് നടത്തുന്നത്.