കോളപ്ര: ചക്കളത്തുകാവിലെ വിനായക ചതുർത്ഥി ആഘോഷം ഇന്ന് ക്ഷേത്രം മേൽശാന്തി ഇരളിയൂർമന ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും. രാവിലെ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. കറുകമാല, മുക്കുറ്റി മാല, ഒറ്റയപ്പം, ഒറ്റയട തുടങ്ങിയ വിശേഷാൽ വഴിപാടുകൾക്കും അർച്ചനകൾക്കും പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ട്.